കോട്ടയം : ഒരു വർഷത്തോളമായി തകർന്നു കിടന്ന മൂലേടം മേൽപ്പാലത്തിന് ശാപമോക്ഷം. മൂലേടം മേൽപ്പാലത്തിലും നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലും ടാറിങ്ങ് തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച ടാറിങ്ങിൻ്റെ പ്രാരംഭ ജോലികളും , ചൊവ്വാഴ്ച മേൽപ്പാലത്തിലെ ടാറിങ്ങ് ജോലികളുമാണ് നടക്കുക. ഇതേ തുടർന്ന് നവംബർ മൂന്ന് തിങ്കളാഴ്ച മേൽപ്പാലത്തിൽ ഭാഗീക നിയന്ത്രണവും , നവംബർ നാല് ചൊവ്വാഴ്ച പൂർണ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ചൊവ്വാഴ്ച മേൽപ്പാലത്തിൽ കൂടി വരുന്ന വാഹനങ്ങൾ വഴി തിരിഞ്ഞു പോകണമെന്നും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അധികൃതർ അറിയിച്ചു. മേൽപ്പാലം തകർന്നു കിടക്കുന്നതിനാൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കും എന്ന് കഴിഞ്ഞ ദിവസം ബസ് ഉടമകളും ജീവനക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ റോഡ് ടാറിങ് തുടങ്ങുന്ന പ്രഖ്യാപനം ഉണ്ടായത്.
Advertisements


