മുന്നണി രാഷ്ട്രീയത്തിൽകേരള കോൺഗ്രസ് (എം )ന്റെ പ്രസക്തി വർദ്ധിച്ചു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : വർത്തമാന കാലഘട്ടത്തിൽ മുന്നണി രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തി വർദ്ധിച്ചതായി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു കേരള കോൺഗ്രസ് (എം) വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പാർട്ടിപ്രവർത്തകർ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.

Advertisements

വലിയകുളത്തു നിന്നും ആരംഭിച്ച പ്രകടനം കുരിശുംമൂട് ജംഗ്ഷനിൽ സമാപിച്ചപ്പോൾ നടന്ന പൊതുസമ്മേളനം സെബാസ്റ്റിൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് പുന്നവേലി അധ്യക്ഷത വഹിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വക്കേറ്റ് ജോബ് മൈക്കിൾ എം എൽ എ മുഖ്യപ്രഭാഷണം നടത്തി, നിയോജക മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ,
പ്രേംചന്ദ് മാവേലി,
ജോൺസൺ അലക്സാണ്ടർ,
സണ്ണി ചങ്ങങ്കരി,
ജോർജ്ജ് വാണിയപ്പുരക്കൽ,
ഫ്രാൻസിസ് പാണ്ടിശേരി,
ലിനു ജോബ്,
ലൈസാമ്മ ആന്റണി,
നിജോ ഐസക്, ബിജോയ്‌ പ്ലാത്താനം,
സാന്ദ്ര നോർമൻ,
റോണി വലിയപറമ്പിൽ
ഡാനി തോമസ്,
മിനി റെജി,
രഞ്ജു പാത്തിക്കൽ , ബൈജു ആലഞ്ചേരി,
ജോസ് കല്ലുകളും,
ബിജു പാണ്ടിച്ചേരി,
എന്നിവർ സംസാരിച്ചു.

Hot Topics

Related Articles