ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം മാമ്പഴക്കരി – പുറന്താറ്റ് റോഡ് പൂർത്തീകരിച്ചു

മാമ്പഴക്കരി: മാമ്പഴിക്കരി പുറന്താറ്റ് റോഡ് നവീകരിച്ചു. ഒറ്റ മഴ പെയ്താൽ വെളളം കയറുന്ന വഴിയായതിനാൽ തദ്ദേശവാസികളുടെ വീട്ടിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. പാടശേഖരമായതിനാൽ ഇഴജന്തു ശല്യവും ഈ വഴിയിൽ രൂക്ഷമായിരുന്നു. ഏതാനും വീടുകൾ മാത്രമായതിനാൽ ആരും മുൻകൈ എടുക്കാനും തയ്യാറാകാതിരുന്നതോടെ ഏറെക്കാലമായി വഴി അവഗണനയിലായിരുന്നു. ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പിനാണ് ശാശ്വത പരിഹാരമായത് പഞ്ചായത്ത് ഫണ്ടിൽ നിന്നും കൽക്കെട്ടിന് 1,40000 രൂപയും 15000 രൂപ മണ്ണടിച്ചുമാണ് റോഡ് യാഥാർത്ഥ്യമാക്കിയതെന്ന് വാർഡ് മെമ്പർ ബുഷ്റ തൽഹത്ത് അറിയിച്ചു.

Advertisements

Hot Topics

Related Articles