കോട്ടയം : ഭാരത സംസ്കാരത്തെയും മൂല്യ ബോധത്തെയും തകർത്തു രാജ്യത്തെ നശിപ്പിക്കുന്ന ലഹരി മാഫിയായുടെ അടിമത്വത്തിൽ നിന്നു
പൗരതയെ വീണ്ടെടുക്കേണ്ടതാണ് ഇന്നിന്റെ ആവശ്യകത എന്നും, അതിനായി രാജ്യത്തിനു വേണ്ടി, രാജ്യനിർമാണത്തിന് വേണ്ടി സ്വന്ത ജീവിതം ബലിയർപ്പിച്ച രാഷ്ട്പിതാവിനെ നന്ദിയോടെ സ്മരിക്കുന്ന ഈ ദിനത്തിൽ ഓരോ ഇന്ത്യൻ പൗരനും പ്രതിജ്ഞ എടുക്കണം എന്നും നിലക്കൽ എക്യൂമെനികൽ ട്രസ്റ്റിന്റെ സെക്രട്ടറിയും, സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷനുമായ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് ആഹ്വാനം ചെയ്തു.
കേരള സംയുക്ത ക്രൈസ്തവ
മദ്യ വർജ്ജന സമതി, സി. സ. ഐ സഭയുടെ കോട്ടയം വൈദീക ജില്ല ലഹരി വിരുദ്ധ സമതി,
യുവജന പ്രസ്ഥാനം, കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈ സ്കൂൾ, കോട്ടയം സി എം എസ് കോളേജ്, കഞ്ഞിക്കുഴി അസൻഷൻ സി എസ് ഐ ചർച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി യോടാനുബന്തിച്ചു നടന്ന ലഹരിവിരുദ്ധ പ്രാർത്ഥനാ ജാഗ്രത സമ്മേളനം ഉത്ഖാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ബേക്കർ സ്കൂൾ കവാടത്തിൽ നടത്തപെട്ട സമ്മേളനത്തിൽ കേരള സംയുക്ത ക്രൈസ്തവ
മദ്യ വർജ്ജന സമതിയുടെ പ്രസിഡന്റ്
ബിഷപ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതിയുടെ ജോയിന്റ് സെക്രട്ടറി റവ. ജേക്കബ് ജോർജ് സ്വാഗതം അരുളി. കോട്ടയം വൈദീക ജില്ലാ ചെയർമാൻ റവ. നെൽസൺ ചാക്കോ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, കേരള സംയുക്ത ക്രൈസ്തവ
മദ്യ വർജ്ജന സമതിയുടെ ട്രഷറർ ഡോ. സിറിയക്, വൈദീക ജില്ലാ യുവജന പ്രസ്ഥാനം കൺവീനർ റവ. ഡാർവിൻ വടക്കേ ത
ലക്കൽ, ആമോസ് എബ്രഹാം തോമസ്,
മെറിൻ കെ എബ്രഹാം, പി. പി രമ, കോശി മാത്യു എന്നിവർ പ്രസംഗിച്ചു. ഇവാ. ജോബി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി, ഇവാ. പി. ജെ. ജോസ്, ഫിലിപ്പ് വർഗീസ് എന്നിവർ പ്രാർത്ഥിച്ചു. തുടർന്ന് ഗാന്ധി സ്ക്വയറിലേക്ക് ജാഥ നടത്തി. പുഷ്പാർച്ചന ചെയ്തു.
ഇവാ. മോസസ് ചാക്കോ നന്ദി അറിയിച്ചു.


