കോട്ടയം ഏറ്റുമാനൂരിൽ മദ്യലഹരിയിൽ യുവാവ് ഡോക്ടറുടെ വീട് അടിച്ച് തകർത്ത സംഭവം ഒത്ത് തീർപ്പായി ; ഒത്ത് തീർന്നത് ഡോക്ടർക്കും അയൽവാസികൾക്കും നഷ്ടപരിഹാരം നൽകിയതോടെ : യുവാവിന് മദ്യപിച്ചാൽ സ്ഥലകാല ബോധം നഷ്ടമാകുന്ന സ്വഭാവം എന്ന് പൊലീസ്

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെയും അയൽവാസികളുടെയും വീടിന് നേരെ യുവാവ് അക്രമം നടത്തിയ കേസ് ഒത്ത് തീർപ്പായി. ഡോക്ടർക്കും അയൽവാസികൾക്കും നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇവർ കേസ് പിൻവലിക്കാൻ തയ്യാറായത്. ഒന്നര ലക്ഷത്തോളം രൂപ ഇവർക്ക് പ്രതിയായ യുവാവ് നഷ്ടപരിഹാരമായി നൽകിയതോടെ കേസും തീർപ്പായി.
ഇന്ന് പുലർച്ചെ 5.15ഓടെ ആയിരുന്നു ആക്രമണം.

Advertisements

കോട്ടയം ഏറ്റുമാനൂർ സ്വദേശിനയായ ഡോക്ടർ സിനി ജോർജിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അക്രമി വീടിന്റെ മുൻ വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പാന്റ് മാത്രം ധരിച്ച 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ വാതിലും ജനാലകളും ഇയാൾ അടിച്ചു തകർത്തു. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർക്കുകയും ഡോറിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ കേസ് ആവശ്യമില്ലെന്നും തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരം ചെയ്തു നിന്നാൽ മതി എന്നും അക്രമത്തിന് ഇരയായവർ അഭ്യർത്ഥിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പണം നൽകാമെന്ന ധാരണയ്ക്ക് പ്രതിയായ യുവാവ് തയ്യാറായത്. ഇതോടെ പരാതി പിൻവലിച്ച കൊത്തുതീർപ്പിൽ എത്തിച്ചേരുകയായിരുന്നു. കേസിൽ പ്രതിയായ യുവാവിന് മദ്യപിക്കുമ്പോൾ സ്വബോധം നഷ്ടമാകുന്ന സ്വഭാവമാണെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഇയാൾ മുൻപും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles