കോട്ടയം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തകോട്ടയം താലൂക് സർഗോത്സവം മണർകാട് യുപി സ്കൂളിൽ മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തോമസ് പോത്തൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ സിനി മാത്യു നിർവഹിച്ചു. യോഗത്തിൽ താലൂക്ക് വൈസ് പ്രസിഡന്റ് കുരുവിള സി മാത്യു അധ്യക്ഷതവഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു, ജില്ലാ ജോയിൻ സെക്രട്ടറി ബി.ശശികുമാർ, മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാൻ പി ജോൺ, എൻ. ഡി ശിവൻ, ഫിലിപ്പ് കെ.എ സെക്രട്ടറി ഷൈജു തെക്കുചേരി, കെ.കെ മനു, അനിൽകുമാർ, വി അമൃതരാജ്, dr.വി.ആർ. ജയചന്ദ്രൻ, ടി. വി നാരായണശർമ്മ, ടി. ആർ സുകുമാരൻ എന്നിവർ സംസാരിച്ചു.


