കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ സെക്ഷൻ പരിധിയിൽവരുന്ന , ചകിണീ പാലം, വൈക്കോൽ പാടം, ഗായത്രി സ്കൂൾ, ചളുക്ക, ചേർപ്പുങ്കൽ നഴ്സിംഗ് കോളേജ്, എല്ലുപ്പൊടി, ഇട്ടിയപാറ, കുഴിച്ചിറ, മനക്കൽ പടി, മാറിടം, മൂന്നു തോട്, പാറെപ്പീടിക, പ്പ്രാർത്ഥന ഭവൻ, എന്നീ ട്രാൻസ്ഫോർമർ ഏരിയ യിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ* പരിധിയിൽ, വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ടിടിഎഫ് , തീക്കോയി ടൌൺ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചേന്നമറ്റം , ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, ഐ ടി ഐ ഇടപ്പള്ളി , ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞിപ്പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, കിഴതിരി സ്കൂൾ, ക്വാളിറ്റി കറി പൗഡർ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , ഇരൂപ്പാ , ബി.ടി.കെ സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഓർത്തഡോൿസ് ചർച്ച്, സെൻ്റ് ജോസഫ് , റെയിൽവേ, റെയിൽവേ സ്റ്റേഷൻ, കടംതോട്ടു, മഞ്ചേരിക്കളംഎസ്.ബി ഹൈ സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും ചൂളപ്പടി, റിലയൻസ്, സൗപർണിക വാഴൂർ റോഡ് ഇൻഡസന്റ് ബാങ്ക്, എസ്.ബി.എച്ച്.എസ് ഗ്രൗണ്ട്
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9 മണി മുതൽ 11.30 മണി വരെയും വൈദുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കണ്ണാടിയുറുമ്പ്, പാലംപുരയിടം, പ്രസാദ് റോഡ്, കരിപ്പത്തിക്കണ്ടം, മുരിക്കുംപുഴ, കത്തീഡ്രൽ പള്ളി, പ്രീസ്റ്റ് ഹോം, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം, പിപി-1, പിപി-2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

