കോട്ടയം പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ ഓട്ടോ സ്റ്റാൻഡിലേയ്ക്ക് കാർ ഇടിച്ച് കയറി; ഓട്ടോ ഡ്രൈവർക്കും വീട്ടമ്മയ്ക്കും പരിക്ക്

കോട്ടയം : പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി; പൂവൻതുരുത്ത് സ്വദേശിയായ ഓട്ടോഡ്രൈവർക്കും കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്കും പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂവൻതുരുത്ത് സ്വദേശിയായ ഓട്ടോഡ്രൈവർ ഷാജിയ്ക്കും, എറണാകുളം സ്വദേശിയും കാർയാത്രക്കാരിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്.

Advertisements

ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. പൂവൻതുരുത്ത് പ്ലാമ്മൂട് കവലയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും കടുവാക്കുളം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ ഓട്ടോ സ്റ്റാൻഡിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് വാഹനം വന്നിടിച്ചത്. നാട്ടുകാർ ചേർന്ന് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചു.

Hot Topics

Related Articles