കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം; കോട്ടയം കോടിമത സ്വദേശിയെ പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത് അടുക്കള വാതിൽ തകർത്ത് മൂന്നു പവൻ സ്വർണവും പതിനായിരം രൂപയും സ്‌കൂട്ടറും മോഷ്ടിച്ച പ്രതി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ.
ഇടക്കുന്നം വെളിച്ചിയാനി ഭാഗത്ത് വീടിൻറെ അടുക്കള വാതിൽ പൊളിച്ച് മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കോട്ടയം കോടിമത ഭാഗത്ത് പുഞ്ചിരിചിറയിൽ വീട്ടിൽ ജിൻറോ പി.പി.(29)യെയാണ് കാഞ്ഞിരപ്പള്ളി
പോലീസ് അറസ്റ്റ് ചെയ്തത്. അടുക്കള വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും രണ്ട് ഗ്രാമിൻറെയും ഒരു ഗ്രാമിൻറെയും ഓരോ സ്വർണ മോതിരങ്ങളും വീട്ടുടമയുടെ ആക്ടീവാ സ്‌കൂട്ടറും
മോഷണം ചെയ്തു കടന്നു കളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles