കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 20 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷൻ, കിടങ്ങൂർ ടൗൺ, കോട്ടപ്പുറം, പിറയാർ എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊൻപള്ളി , ഞാറയ്ക്കൽ , വെട്ടിക്കൽ പള്ളി , മധുരംചേരിക്കടവ്, കളത്തിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധ ലൈൻ വർക്കുകൾ നടക്കുന്നതിനാൽ തടവനാൽ, തടവനാൽ ബ്രിഡ്ജ്, മുഹ്‌യുദ്ദീൻ പള്ളി, എ.ജെ സ്റ്റോഴ്സ് ജംഗ്ഷൻ, അഞ്ച് മല, മൂന്നിലവ് വാകക്കാട് റൂട്ട് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മുരിക്കുംപുഴ, കത്തീഡ്രൽ പള്ളി, കൂട്ടിയാനി, കടപ്പാട്ടൂർ കരയോഗം, കരിപ്പത്തിക്കണ്ടം, പ്രസാദ്റോഡ്, പാലംപുരയിടം, കണ്ണാടിയുറുമ്പ്, വാഴേമഠം,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ മുത്തോലി ബി.എസ്.എൻ.എൽ, ആക്കക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന കെ.ജി കോളേജ്, കടവുംഭാഗം, പൊത്തൻ പുറം, ഇലകൊടിഞ്ഞി,കുമ്പന്താനം ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 5 30 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടമുറി, പാണുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6.00 വരെ മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന മന്ന ത്ത്കടവ്, കാന, തുരുത്തിപ്പള്ളി ടവർ, ചെട്ടിശ്ശേരി, ഉദയ, അമൃതമഠം, മുളക്കാന്തുരുത്തി, പുന്നമൂട്, ചിറവമുറട്ടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.ചാലച്ചിറ, കല്ലുകടവ്, ആനക്കുഴി, ലവ്ലി ലാൻഡ് , ട്രോപ്പിക്കാ, ഈസ്റ്റ് വെസ്റ്റ്, കോയിപ്രം ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,വെജിറ്റബിൾ മാർക്കറ്റ് പണ്ടകശാലക്കടവ്, അഞ്ചുവിളക്ക് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും പാലാക്കുന്നേൽ, വെർ ഹൗസ്, വെട്ടിത്തുരുത്തു, അങ്ങാടി, ബി.എസ്.എൻ.എൽ വട്ടപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടക്സ്, കൊശമറ്റം, അർച്ചന, മുരിങ്ങോട്ടുപടി, മാലി, പൂഴിത്തറപ്പടി, പാറമ്പുഴ ഹെൽത്ത് ഭാഗങ്ങളിൽ , 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല, കൊച്ചക്കാല, ചൂരക്കുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


