കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തനാംപതാൽ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, എൻഇഎസ് ബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും, കരിക്കണ്ടം, പുന്നക്കുന്ന്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും തൊടി ഗാർഡൻ , കോട്ടമുറി , കൊച്ചുപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഷാജി,പൂംകുടി,കളപ്പുരകടവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുവാക്കുഴി, വെട്ടിയിൽ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗാന്ധിനഗർ ജംഗ്ഷൻ, ഡോക്ടേഴ്സ് ഗാർഡൻ, സെൻതോമസ്, നീലിമംഗലം, മുണ്ഡകം, കരിയം പാടം, യൂണിറ്റി സ്കാൻ, എച്ച് ടി ദന്തൽ കോളേജ്, അലുമിന, ദന്തൽ ഹോസ്റ്റൽ, അൻസ് പ്ലാസ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻറ് ജൂഡ് സ്കൂൾ ,എസ് എം ഇ ഫാർമസി, തലപ്പാടി, കൊച്ചക്കാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുതിരപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 2:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മഞ്ചേരി, മന്ന റെസിഡൻസി, സിജെസ് ആർക്കേഡ്, വെസ്ക്കോ ഐസിഎച്ച് ട്രാൻസ്ഫോർമറിൽ രാവിലെ 9. 00 am മുതൽ 5.00 pm വരെ വൈദ്യുതി മുടങ്ങും.


