കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്കുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ  മേച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല പ്ലാവിൻ ചുവട് , വെട്ടത്ത് കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കൊച്ചുറോഡ്, എസ്. സി. കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ,മാടത്താനി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറേൽ കമ്മ്യൂണിറ്റി ഹാൾ     ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക് ആശുപത്രി ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുല്ലിയാനിക്കര ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെഭാഗികമായി വൈദ്യുതി മുടങ്ങും.  ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  വള്ളിക്കാട്, ഐക്കര തുണ്ടം , മഴുവന കുന്ന്, മംഗര കലുങ്ക്, മംഗളം കോളേജ്, പട്ടരത്ത് പടി, സോളാർ പാർക്ക്, കിഴക്കേ നട എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ, കാവലിച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകിട്ട് 5:30 മണിവരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles