മൊബൈൽ ഫോൺ ചാർജർ ചോദിച്ച് വീട്ടിലെത്തി; വീട്ടിൽ ആരുമില്ലാത്ത സമയത്ത് 13 കാരന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം; കോട്ടയം കൊല്ലാട് കുന്നമ്പള്ളിയിൽ 62 കാരനെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ്

കോട്ടയം: മൊബൈൽ ഫോൺ ചാർജർ ചോദിച്ച് വീട്ടിലെത്തിയ ശേഷം, വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി 13 കാരനെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 62 കാരൻ അറസ്റ്റിൽ. കോട്ടയം കൊല്ലാട് കുന്നമ്പള്ളി തോപ്പിൽ വീട്ടിൽ ബേബി (കൊച്ച് -62)യെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

നവംബർ 14 ന് ശിശുദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 13 കാരനും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീടിന്റെ ജനലിനു സമീപം എത്തിയ പ്രതി കുട്ടിയോട് മൊബൈൽ ഫോൺ ചാർജർ ആവശ്യപ്പെട്ടു. കുട്ടി ചാർജർ എടുത്തു നൽകിയതോടെ , ഫോൺ വീട്ടിൽ തന്നെ കുത്തിയിടാൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കേട്ടകുട്ടി ഫോൺ വീട്ടിൽ കുത്തിയിട്ടശേഷം മുറിയ്ക്കുള്ളിലേയ്ക്കു പോയി. ഈ സമയം പിന്നാലെ എത്തിയ പ്രതി കുട്ടിയെ കടന്ന് പിടിക്കുകയും, ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്. വീട്ടുകാർ മടങ്ങിയെത്തിയതോടെ കുട്ടി വിവരം പറഞ്ഞു.

ഇതോടെ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് ശേഷം പൊലീസ് പോക്‌സോ കേസ് രജിസറ്റർ ചെയ്തു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles