കോട്ടയം: കോട്ടയം ജില്ലയില്‍ നിന്നും അന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്കാരം ഏറ്റുവാങ്ങി. മുന്‍ ജില്ലാ പൊലീസ് മേധാവിയും നിലവിലെ തിരുവനന്തപുരം സിറ്റ് പൊലീസ് കമ്മിഷണറുമായ കെ.കാര്‍ത്തിക്, മുന്‍ കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും കോട്ടയം ഇന്റലിജന്‍സ് ഡിവൈഎസ്പിയുമായ എ.ജെ തോമസ്, ഈരാറ്റുപേട്ട എസ്.ഐ വി.എല്‍ ബിനു, കോട്ടയം വെസ്റ്റ് എസ്.ഐ പി.വി മനോജ്, മേലുകാവ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജസ്റ്റിന് ജോസഫ്, ഈരാറ്റുപേട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സി.രഞ്ജിത്ത് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Advertisements


