കോട്ടയം തിരുനക്കരയിൽ തെരുവനായ ശല്യം രൂക്ഷം; ഭാരത് ആശുപത്രി ജീവനക്കാർക്ക് അടക്കം നായയുടെ കടിയേറ്റു; നായയെ പിടികൂടാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം

കോട്ടയം: തിരുനക്കരയിലും പരിസര പ്രദേശത്തും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി പരാതി. ഭാരത് ആശുപത്രിയ്ക്കു സമീപത്തെ വഴിയിൽ അടക്കം നായശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്. നായയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഭാരത് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് അടക്കം പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് തെരുവനായ ശല്യം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

Advertisements

ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിലാണ് തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കുന്നത്. ഇവിടെ തമ്പടിച്ചിരിക്കുന്ന നായ ഇതുവഴി കടന്നു പോകുന്നവരെ ആക്രമിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles