കോട്ടയം താഴത്തങ്ങാടി വള്ളംകളി; കോട്ടയം ടൗണിൽ നാളെ സെപ്റ്റംബർ 27 ശനിയാഴ്ച ഗതാഗത നിയന്ത്രണം

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27 ശനിയാഴ്ച ഉച്ചയ്ക്ക് 02.00 മുതൽ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ –

Advertisements
  1. കോട്ടയം ടൗണിൽനിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംക്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്.
  2. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൌണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംക്ഷൻ വഴി പോകേണ്ടതാണ്.
  3. കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമൻറ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
  4. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമൻറ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ ജംഗ്ഷൻ വഴി പോകേണ്ടതാണ്.
  5. കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.

Hot Topics

Related Articles