കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാന്താടി, ഊഴക്കാമടം, പ്ലാമൂട് ചൂരക്കാട്ടുപടി, പാദുവ, ചിറപ്പുറം, ഗോവിന്ദപുരം, ഉത്തമേശ്വരം,ഇടിഞ്ഞ പുഴ, താരാമംഗലം, ചെമ്പിളാവ്, വട്ടപ്പറമ്പ് എന്നിവടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ നിർമ്മിതി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 05:00 വരെ ആറാട്ടുപ്പുഴ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , സവീന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വക്കീൽപടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ | വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉറുമ്പുംകുഴി ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 മണിവരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ , പത്താം മൈൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09.00 മുതൽ 05:30 വരെ അമ്മഞ്ചേരി, സിജെസ് അർക്കേഡ്, മന്ന റെസിഡൻസി, കെ.എം ബിൽഡിംഗ്, പാസ്സ് വർക്ക് ഷോപ്പ്, കാപ്പൂച്ചിൻ, കാരിത്താസ്, റെയിൽവേ ഗേറ്റ്, എസ്.ആർ ഇൻഡസ്ട്രിസ്, സൗപർണിക ഇൻ, സൗപർണിക ഔട്ട്, ഓണാംകുളം, ഇരുവേലിക്കൽ, സോണി വട്ടമല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പള്ളത്രമുക്ക് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോന, കുഴിപ്പുരയിടം, കണിയാം കുന്ന്, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ഉള്ളതിനാൽ ജവാൻ റോഡ്, ക്രീപ്മിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


