കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ചെടുത്ത വിലകൂടിയ പൂച്ചയെ കോട്ടയത്തെ സമ്പന്ന കുടുംബത്തിന് മറിച്ചു വിറ്റതായുള്ള പരാതിയുമായി പൂച്ചയുടെ ഉടമ. പൂച്ചയെ കണ്ടെത്തി തിരികെ നൽകിയാൽ ചോദിക്കുന്ന പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ പൂച്ചയുടെ ഉടമ. ക്രിസ്മസ് സമയത്താണ് തമിഴ്‌നാട് സ്വദേശി ഓമനിച്ച് വളർത്തിയ വിദേശ ബ്രീഡിൽപ്പെട്ട പൂച്ചയെ നഷ്ടമായത്. ഓമനപ്പൂച്ചയെ നഷ്ടമായ വിഷമത്തിലായിരുന്നു കുടുംബാംഗങ്ങൾ എല്ലാവരും. ഇതേ തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് പൂച്ചയെ കോട്ടയത്ത് എത്തിച്ചതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവർ അന്വേഷണം തുടർന്നതോടെ ഇത് ചെന്നെത്തിയത് കോട്ടയത്തെ ഒരു സമ്പന്നകുടുംബത്തിലേയ്ക്കാണ്. തുടർന്ന് ഇവർ ഈ കുടുംബത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് ഇവർ കോട്ടയത്തെ പ്രമുഖ സോഷ്യൽ മീഡിയ ഗ്രൂപ്പ് ആയ ട്രോൾ കോട്ടയത്തെ ബന്ധപ്പെട്ടു. ഇവർ വഴി ഇപ്പോൾ കോട്ടയത്ത് അന്വേഷണം പുരോഗമിക്കുകയാണ്. പൂച്ചയെ കണ്ടെത്തുന്നവർ തങ്ങളെ തിരികെ ഏൽപ്പിക്കണമെന്നും അവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും ഇവർ അറിയിക്കുന്നു. പൂച്ചയെ കൈവശമുള്ളവരോ കണ്ടെത്തുന്നവരോ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെട്ടണമെന്നാണ് ഇവരുടെ അഭ്യർത്ഥന. ഫോൺ: 919788055050.





