പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റ്

പാലാ : പ്രമുഖ അമേരിക്കൻ ക്ലിനിക്കൽ റിസേർച് സ്ഥാപനമായ കാറ്റലിസ്റ്റ് പാലാ സെൻ്റ് തോമസ് കോളേജിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റ് നടത്തി. സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ റിക്രൂട്ട്മെൻ്റിൽ ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾ പങ്കെടുത്തു. കാറ്റലിസ്റ്റിൻ്റെ ഇന്ത്യൻ ഓഫീസുകളിലെ റിസേർച് അസ്സോസിയേറ്റ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ് നടന്നത്. കോളേജിലെ സെൻ്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെൻ്റിൻ്റെ [CHRD] നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് പ്ലേസ്മെൻ്റ് ഡ്രൈവ് വൈസ് പ്രിൻസിപ്പൽ
റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles