കുമരകം ചീപ്പുങ്കലിൽ ഹൗസ് ബോട്ട് മുങ്ങി; ഉത്തർപ്രദേശ് സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു; രക്ഷാ പ്രവർത്തനം നടത്തി അഗ്നിരക്ഷാ സേനാ

കോട്ടയം: കുമരകം ചീപ്പുങ്കലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ഉത്തർപ്രദേശ് സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് ചീപ്പുങ്കലിൽ ഹൗസ് ബോട്ട് മുങ്ങിയ വിവരം കുമരകം പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി. ഉത്തർപ്രദേശ് സ്വദേശി ഗജേന്ദ്ര സിംങ്, ഇദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി , സുഹൃത്ത് രാഘവ്, ആശാ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷപെടുത്തി ആശുപത്രിയിലേയ്ക്കു മാറ്റി.

Advertisements

ഇന്നലെ പകൽ കുമരകത്ത് എത്തിയ കുടുംബം ഹൗസ് ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് രാത്രിയിൽ ബോട്ട് ചീപ്പുങ്കൽ ഭാഗത്ത് നങ്കൂരമിട്ടു. തുടർന്ന് രാത്രിയിൽ ഈ കുടുംബം ബോട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇതിനിടെ രാത്രി മൂന്ന് മണിയോടെയാണ് ഹൗസ് ബോട്ട് മുങ്ങാൻ തുടങ്ങിയതെന്നാണ് വിവരം. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ആദ്യം തന്നെ ബോട്ട് ജീവനക്കാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന്, നാലു പേരെയും രക്ഷിച്ചു. കുമരകം പൊലീസ് സംഘം പിന്നീട് സ്ഥലത്ത് എത്തി. നിലവിൽ കോട്ടയത്ത് നിന്നുള്ള അഗ്നരിക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി ഇവരുടെ ബാഗും രേഘകളും അടക്കം പുറത്ത് എടുക്കുകയാണ്.

Hot Topics

Related Articles