കോട്ടയം : കുങ്ങ് ഫു യോഗ ഫെഡറേഷൻ കേരള ( കെ വൈ എഫ് കെ ) യുടെ ആഭ്യമുഖ്യത്തിൽ 2025 ലേ സംസ്ഥാന തലത്തിൽ ആഗസ്റ്റിൽ നടത്തിയ ബ്ളാക്ക് ബെൽറ്റ് ക്യാമ്പിൽ വിജയിച്ച മത്സരാർത്ഥികൾക്ക് അവാർഡ് നൽകുന്ന ചടങ്ങ് കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ കുങ്ങ് ഫു യോഗ ഫെഡറേഷൻ കേരള യുടെ പ്രസിഡൻ്റ് എം ജി ദിലീപ് അധ്യക്ഷത വഹിച്ചു. സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും , മാതൃഭൂമി അസി. ജനറൽ മാനേജർ വിഷ്ണു നാഗപ്പള്ളി ബ്ളാക്ക് ബെൽറ്റ് വിജയികൾക്ക് ഐ ഡി കാർഡും ,മൊമെൻ്റോ യും വിതരണം നടത്തി. നഗരസഭ കൗൺസിലർ എസ്. ജയകൃഷ്ണൻ മെഡൽ വിതരണം നടത്തുകയും, കുങ്ങ് ഫു യോഗ ഫെഡറേഷൻ കേരളയുടെ സംസ്ഥാന സെക്രട്ടറി ബ്ളാക്ക് ബെൽറ്റ് വിജയിച്ച കുട്ടികൾക്കു ബ്ളാക്ക് ബെൽറ്റ് വിതരണം നടത്തുകയും ചെയ്തു . കോട്ടയം ജില്ലാ സെക്രട്ടറി അനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്യാം ബേസിൽ കൃതജ്ഞത പറഞ്ഞു.
മറ്റ് ജില്ലകളിൽ നിന്ന് വന്ന മാസ്റ്റർ മാരും ,സ്റ്റുഡൻസുകളും, രക്ഷിതകളും , സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.
കുങ്ങ് ഫു യോഗ ഫെഡറേഷൻ കേരള ( കെ വൈ എഫ് കെ ) യുടെ ബ്ളാക്ക് ബെൽറ്റ് ക്യാമ്പിൽ വിജയിച്ച മത്സരാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു

Advertisements

