ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; 16 പേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.

ളാഹ വിളക്കുവഞ്ചിയ്ക്ക് തൊട്ടുമുമ്പായി ഇറക്കത്തിലാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസിന്റെ ചില്ലുകൾ പൂർണമായും തകർന്നു. 56 തീർഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ്, ഫയർഫോഴ്സ് സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പുതന്നെ വാഹനത്തിലെ യാത്രക്കാർ മുഴുവൻ പുറത്തിറങ്ങിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഇന്ധനടാങ്കിൽ ചോർച്ചയുണ്ട്.

Hot Topics

Related Articles