കോട്ടയം: ജനുവരി 24 നും 25 നും കോട്ടയം ഈരയിൽക്കടവിലെ മുപ്പായിപ്പാടത്തെ മൈതാനത്ത് പ്രദർശിപ്പിക്കുന്ന ആലപ്പുഴ മരുതം ഗ്രൂപ്പിന്റെ മാടൻമോക്ഷം നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു. സിനിമാ താരം പ്രമോദ് വെളിയനാട് ടിക്കറ്റ് പ്രകാശിപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ആനന്ദക്കുട്ടൻ ടിക്കറ്റ് ഏറ്റുവാങ്ങി. മെന്റോര ഇവന്റ് ഗ്രൂപ്പ് കോ ഓർഡിനേറ്റർ സബാഷ് രാജ്, ജാഗ്രത ന്യൂസ് ലൈവ് ഡയറക്ടർ രാകേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു. ജനുവരി 24 നും 25 നും വൈകിട്ട് ആറര മുതലാണ് നാടകത്തിന്റെ പ്രദർശനം നടക്കുക. ടിക്കറ്റ് ബുക്കിംങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഗോൾഡ് നിലവാരത്തിലുള്ള ടിക്കറ്റിന് 500 രൂപയും, സിൽവർ ടിക്കറ്റിന് 300 രൂപയുമാണ് നിരക്ക്. ഗോൾഡിന്റെ അഞ്ച് ടിക്കറ്റുകൾ അടങ്ങിയ ഫാമിലി പാക്ക് 2000 രൂപയ്ക്കും, സിൽവറിന്റെ ഫാമിലി പാക്ക് 1200 രൂപയ്ക്കും ലഭിക്കും. ജാഗ്രത ന്യൂസ് ലൈവിന്റെ വാട്സ്അപ്പ് ഗ്രൂപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8089833475, 9496378611.





