കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ വഴിതിരിവ്. സംഭവത്തിൽ അതിഥി തൊഴിലാളികൾക്കെതിരെ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.അതോടൊപ്പം തന്നെ കഴിഞ്ഞ ഞായറാഴ്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ് നാട്ടുകാർ ഇപ്പോൾ. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 7 മണിയോടുകൂടിയാണ് തവളക്കുഴി ഭാഗത്ത് വച്ച് അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായത്.ആറംഗ സംഘം അക്രമിച്ചതായാണ് ഇവർ പരാതിയായി പറഞ്ഞത്. എന്നാൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷമാണ് ആക്രമണത്തിന് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച ദിവസം 7 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ് നാട്ടുകാർ. അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ തവളകുഴി പ്രദേശങ്ങളിൽ വലിയ രീതിയിൽ ലഹരി ഉപയോഗവും മദ്യപാനവും പതിവ് കാഴ്ചകളാണെന്നും ഇവർ പറയുന്നു.മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും ശേഷം തൊഴിലാളികൾ തമ്മിൽ തല്ലാർ ഉണ്ടെന്നും നാട്ടുകാർ പറയുന്നു. ഇങ്ങനെ തമ്മിൽ തല്ലിയതാണ് ഞായറാഴ്ചത്തെ ആക്രമണത്തിന് കാരണമെന്നാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്. രാത്രികാലങ്ങളിൽ അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ മോഷണങ്ങൾ പതിവാണെന്നും കൂട്ടംകൂടി പല സ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നതായും ഇവർ പരാതിയിൽ പറയുന്നു.കൊടുവത്താനം പള്ളിയുടെ പ്രദേശങ്ങളിലും അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ മോഷണവും സംഘർഷവും ഉള്ളതായും നാട്ടുകാർ പരാതിയായി പറയുന്നു. പലതവണ പോലീസിൽ പരാതികൾ നൽകിയിട്ടും ഇവരെ പിടികൂടാതെ പറഞ്ഞുവിട്ടതായും നാട്ടുകാർ പറയുന്നു.
മദ്യപാനവും മോഷണവും പതിവ് സംഭവം ; തവളക്കുഴിയിൽ അതിഥി തൊഴിലാളികൾ തമ്മിൽതല്ലിയതായി പരാതി : തെളിവുകൾ പുറത്തുവിട്ട് നാട്ടുകാർ


