എബിവിപി 41ാം സംസ്ഥാന സമ്മേളനം കോട്ടയത്ത്: കേന്ദ്ര സഹമന്ത്രി എൽ മുരുകൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു 

കോട്ടയം: കോട്ടയത്ത് ഫെബ്രുവരി 6,7,8 തീയതികളിൽ നടക്കുന്ന 41ാം സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി എൽ മുരുകൻ നിർവഹിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻസിടി ശ്രീഹരി, സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് അരവിന്ദ്, ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയൻ, ജില്ലാ സമിതി അംഗം രാജസുധൻ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം,  ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, ആർ.എസ്.എസിൻ്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധിയായ വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

Advertisements

Hot Topics

Related Articles