വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പോലും പേരക്കുട്ടി സ്വാധീനിച്ചു: രസകരമായ പരാമർശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ വിജയ് കുട്ടികളെ ഉപയോഗിച്ച്‌ വോട്ട് നേടിയെന്ന ഹർജി പരിഗണിക്കവെ, രസകരമായ പരാമർശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ. വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പോലും പേരക്കുട്ടി സ്വാധീനിച്ചു. വോട്ട് ചെയാൻ ഇറങ്ങിയപ്പോള്‍ വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി ജഡ്ജി പറഞ്ഞു. കുട്ടികളോടുള്ള വിജയ്‍യുടെ അഭ്യർത്ഥന നിയമപരമായി പരിശോധിക്കാവുന്നതാണെന്നും അവധിക്കാല ബഞ്ചിന് മുന്നിലെ വാദത്തിനിടെ ജഡ്ജി പറഞ്ഞു.

Advertisements

ടിവികെയ്ക്ക് വേണ്ടി വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ ഹാജരായി. കുട്ടികള്‍ മാതാപിതാക്കളെ ഉപദേശിക്കുന്നത് ഭാരതീയ പാരമ്പര്യമാണെന്ന് എസ്. മുരളീധർ മറുപടി നല്‍കി. ജഡ്ജിയുടെ പേരില്‍ തന്നെ ഇതുണ്ടല്ലോ എന്നും ടിവികെ അഭിഭാഷകൻ അറിയിച്ചു. (സ്വാമിനാഥൻ മുരുകന്റെ മറ്റൊരു പേരാണ്. ഓം മന്ത്രത്തിന്റെ അർത്ഥം പഠിക്കാൻ ശിവൻ മകനായ മുരുകനെ ശിഷ്യനായി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി മറുപടി) ടിവികെ അപേക്ഷ സ്വീകരിച്ച്‌ കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.

Hot Topics

Related Articles