മമതയ്ക്ക് വീണ്ടും തിരിച്ചടി ; ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ  രാജി വച്ചു ; രാജി കടുത്ത വിമർശനം ഉയർത്തിയ ശേഷം 

കൊല്‍ക്കത്ത: ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ സ്ഥാനം രാജിവച്ചു. ബംഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയില്‍ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്. അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കല്‍ കോളേജ് പീഡന കൊലപാതകക്കേസ് കൈകാര്യം ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിവാദ വിഷയങ്ങളില്‍ മുൻപ് വിയോജിപ്പുകള്‍ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാർട്ടിയെ ശക്തമായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ പാർട്ടിയെ തള്ളിക്കളഞ്ഞ നിലവിലെ സാഹചര്യത്തില്‍ മനസ്സാക്ഷിക്ക് വിരുദ്ധമായി തുടരാനാവില്ലെന്നും ശന്തനു കത്തില്‍ കുറിച്ചു.

Advertisements

എന്നാല്‍ ശന്തനു സെന്നിന്റെ രാജി പ്രഖ്യാപനത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അതൃപ്തി മമത ബാനർജിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയാണിത്. നേരത്തെ സ്ഥാനം രാജിവച്ച കാകോലി ഘോഷ് അടക്കം കൂടുതല്‍ എംപിമാർ ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃണൂല്‍ മഹിളാ വിഭാഗം അധ്യക്ഷ പദവിയും മറ്റ് സംഘടനാ ചുമതലകളുമാണ് കാകോലി ഘോഷ് രാജിവെച്ചത്. പിന്നാലെ കാകോലി ഘോഷ് എംപി ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നല്‍കി. കല്യാണ്‍ ബാനർജി പാർലമെന്റിനകത്ത് നിരന്തരം അധിക്ഷേപിച്ചെന്നും മറ്റ് വനിതാ നേതാക്കള്‍ക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. കല്യാണ്‍ ബാനർജിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. കാകോലി ഘോഷിന്റെ ആരോപണം തള്ളി കല്യാണ്‍ ബാനർജി രംഗത്തെത്തി. താൻ അധിക്ഷേപിച്ച തീയതി വെളിപ്പെടുത്തണമെന്ന് കല്യാണ്‍ ബാനർജി ആവശ്യപ്പെട്ടു. എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നും കല്യാണ്‍ ബാനർജി ചോദിക്കുന്നു. ബംഗാളില്‍ 293 സീറ്റുകളില്‍ 207 എണ്ണത്തിലും വിജയിച്ച്‌ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ പടല പിണക്കം തുടങ്ങിയത്.

Hot Topics

Related Articles