കോട്ടയം : മാങ്ങാ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ ഇരുമ്പ് തോട്ടി മുട്ടി ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. സ്കൂൾ പരിസരത്തെ മാവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം മാങ്ങാ പറിക്കുന്നതിനിടെയാണ് സംഭവം.
11 കെ.വി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റതായാണ് വിവരം. കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വി എച്ച് എസ് സ്കൂൾ പരിസരത്ത് വച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കൂരോപ്പടയിലെ താമസിക്കുന്ന ബീഹാർ സ്വദേശി വഷിഷ്ഠ ഷാ യുടെ മകൻ ഉമേഷ് കുമാർ (14) ആണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷോക്കേറ്റ ഉടനെ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കൂരോപ്പട ഇടയ്ക്കാട്ട്കുന്ന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഉമേഷ്. ഉമേഷിൻ്റെ പിതാവ് വർഷങ്ങളായി കൂരോപ്പട ചെന്നാമറ്റത്തുള്ള വീടിൻ്റെ കാര്യസ്ഥനായി ജോലി ചെയ്തു വരികയാണ്.

