മനോജ് എബ്രഹാം ഡിജിപി : അഗ്നി രക്ഷാ സേന മേധാവി ആകും

കൊച്ചി : കേരള പോലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഫയർഫോഴ്സ് മേധാവി ആയി ചുമതല ഏല്‍ക്കും. നിലവില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയാണ് മനോജ് എബ്രഹാം. 1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായി ആണ് തുടക്കം. അടൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പോലീസ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചപ്പോള്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചുമതലയും വഹിച്ചു. രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും രൂക്ഷമായിരുന്ന സമയത്ത് കണ്ണൂർ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ആ നാല് വർഷങ്ങളില്‍ കണ്ണൂർ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗണ്യമായി കുറയ്ക്കാനായി.

Advertisements

തുടർന്ന് തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി ഏഴ് വർഷം സേവനം നടത്തിയ വേളയില്‍ പലതരം പുതിയ മാറ്റങ്ങളും ഈ രണ്ട് സിറ്റികളിലും കൊണ്ടുവരാൻ അദ്ദേഹത്തിനായി. കമ്മ്യൂണിറ്റി പോലീസ്, ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ ആയിരുന്നു. മനോജ് എബ്രഹാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നപ്പോഴാണ് 2009ല്‍ ഇന്റർനാഷണല്‍ കമ്മ്യൂണിറ്റി പോലീസിംഗ് അവാർഡ് ലഭിച്ചത്. കൂടാതെ 2011 Man of the Decade award അവാർഡും അദ്ദേഹത്തിന് നേടാനായി. കൊച്ചി സിറ്റിയിലെ ക്രൈം റേറ്റുകള്‍ കുറയ്ക്കാൻ കഴിഞ്ഞതും, ലോ ആൻഡ് ഓർഡർ മികച്ച രീതിയില്‍ നടപ്പിലാക്കിയതിനും ആയിരുന്നു ഈ അവാർഡുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ വർഷം തന്നെ വിശിഷ്ട സേവനത്തുള്ള രാഷ്ട്രപതിയുടെ മെഡലും നേടി. 2012 ഇൻസ്പെക്ടർ ജനല്‍ ആയി പ്രമോഷൻ ലഭിച്ച അദ്ദേഹം പോലീസ് ഹെഡ് കോട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റെയിഞ്ച് ഐ ജി ആയും പ്രവർത്തിച്ചു. ഇ കാലഘട്ടത്തില്‍ ട്രാഫിക് ഐ ജി യുടെ അധിക ചുമതലും വഹിച്ചു. മനോജ്‌ എബ്രഹാം ഐ ജി ആയിരുന്ന വേളയില്‍ ആണ് കേരള പോലീസിന്റെ നൂതന സംരംഭം ആയ സൈബർ ഡോം ആരംഭിച്ചത്.

തുടർന്ന് 2019 പ്രമോഷൻ ലഭിച്ചത് തുടർന്ന് അദ്ദേഹം പോലീസ് ഹെഡ് കോർട്ടേഴ്സില്‍ എഡിജിപി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. ആ കാല അളവില്‍ ആണ് ഒരു വർഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടിയത്. അതിനുശേഷം ഇന്റലിജൻസ് എഡിജിപി ആയി പ്രവർത്തി കൊണ്ടിരിക്കുകയാണ് എഡിജിപി ക്രമ സമാധാന ചുമതലയിലേക്ക് എത്തുന്നതും അവിടെ നിന്നും ഡിജിപി ആയി പ്രമോഷൻ ആകുന്നതും.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോണ്‍ഫറൻസായ കൊക്കൂണ്‍ ആരംഭിച്ചതും അദ്ദേഹത്തിന്റെ ആശയത്തില്‍ ആണ്. സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ ഡീഹണ്ടും, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പി ഹണ്ടും ആരംഭിച്ചതും മനോജ് എബ്രഹാം ആയിരുന്നു. ചെങ്ങന്നൂർ സ്വദേശി ആണ്. ഹൈദരാബാദില്‍ ആയിരുന്നു പഠനം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡെന്റല്‍ സർജൻ ആയ ഡോ. ഷൈനോ മനോജ്‌ ആണ് ഭാര്യ. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ജോഹാൻ എം എബ്രഹാം, ക്രൈസ് നഗർ സ്കൂള്‍ വിദ്യാർത്ഥികള്‍ ആയ നിഹാൻ എം എബ്രഹാം, നതാൻ എം എബ്രഹാം എന്നിവർ മക്കള്‍ ആണ്.

Hot Topics

Related Articles