കോട്ടയം: എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് മരിച്ച ആർപ്പൂക്കര വില്ലൂന്നി സ്വദേശിയുടെ സംസ്കാരം നാളെ. ആർപ്പൂക്കര വില്ലൂന്നി ആൻ്റണി വില്ലയിൽ സെൽവിൻ്റെ മകൻ ആൻ്റണി സേവ്യറാണ് മരിച്ചത്. സംസ്കാരം നാളെ ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ 10 ന് ആർപ്പൂക്കര വില്ലൂന്നി പള്ളിയിൽ നടക്കും. അപകടത്തിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 2.30 ഓടെ ഏറ്റുമാനൂർ അടിച്ചിറയിലായിരുന്നു സംഭവം. ഇരുവശത്തു നിന്നും എത്തിയ കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആന്റണി സേവ്യറിന്റെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
എംസി റോഡിൽ അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം : അപകടത്തിൽ മരിച്ച വില്ലൂന്നി സ്വദേശിയുടെ സംസ്കാരം നാളെ ; അപകടത്തിൽ പരിക്കേറ്റ മൂന്നു പേർ ഗുരുതരാവസ്ഥയിൽ


