കുറവിലങ്ങാട്: എം.സി റോഡിൽ പൊലീസ് സ്റ്റേഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവിലങ്ങാട് സ്വദേശി മരിച്ചു. കുറവിലങ്ങാടപറയന്തറ കിഴക്കേതിൽ പരേതനായ രാഘവന്റെ മകൻ പി.ആർ സജിയാണ് മരിച്ചത്. ഇന്ന് ഏപ്രിൽ നാല് ശനിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ജാൻസി. മക്കൾ: അഭിജിത്ത് (അബുദാബി) , അജിത്ത് (ഒമാൻ). മാതാവ് പരേതയായ പങ്കജാക്ഷി.
Advertisements



