മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യക്കൊലക്കേസ് പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി;പ്രതി കേരളം വിട്ടതായി സൂചന;അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു

പെരിന്തൽമണ്ണ;കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിന്തൽമണ്ണ ദൃശ്യക്കൊലക്കേസിലെ പ്രതിയായ വിനീഷിനായാണ് വ്യാപക തിരച്ചിൽ നടക്കുന്നത്. പ്രതി കേരളം വിട്ടതായുള്ള സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് അഞ്ച് ദിവസം മുൻപ് വിനീഷ് ചാടിപ്പോയത്. ആശുപത്രിയിലെ ശുചിമുറിയുടെ ചുമർ തുരന്നാണ് പ്രതി പുറത്തേക്ക് രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ മുൻപും ഇത്തരത്തിൽ ചാടിപ്പോയ സംഭവമുണ്ടായിട്ടുണ്ട്.

Advertisements

2022-ൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട വിനീഷിനെ പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.ഈ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രധാനമായും കർണാടകയിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണസംഘം കർണാടകയിൽ തെരച്ചിൽ നടത്തുന്നതായും വിവരമുണ്ട്. കൂടാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം കേന്ദ്രീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021-ലാണ് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ പ്രണയനൈരാശ്യം ആരോപിച്ച് വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Hot Topics

Related Articles