ഫോൺ മോഷണം പോയാലും ഡേറ്റ സേഫ് ആയിരിക്കും ; പുതിയ ഫീച്ചറുമായി ആൻഡ്രോയിഡ് ഫോണുകൾ

തിരുവനന്തപുരം: ഈ ഡിജിറ്റല്‍ യുഗത്തില്‍, ഒരു സ്മാർട്ട്‌ഫോണ്‍ എന്നത് കോളുകള്‍ ചെയ്യാനുള്ള വെറുമൊരു ഉപകരണം മാത്രമല്ല.അതില്‍ ബാങ്ക് അക്കൗണ്ടുകള്‍, ഫോട്ടോകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈയില്‍ നിന്ന് ഫോണ്‍ ആരെങ്കിലും തട്ടിയെടുക്കുക എന്നത് അത്യന്തം അപകടകരമായ ഒരു കാര്യമായിരിക്കും. ഉപയോക്താക്കളുടെ ഈ ഭയം ഇല്ലാതാക്കാൻ എഐയുടെ സഹായത്തോടെ ഗൂഗിള്‍ ഒരു മാന്ത്രിക പരിഹാരം ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്.

Advertisements

ആൻഡ്രോയ്‌ഡ് 16 ഉം അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന സ്‍മാർട്ട്‌ഫോണുകള്‍ക്കായി തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. ഫോണ്‍ മോഷണത്തിന് മുമ്പും മോഷണത്തിനിടയിലും ശേഷവുമുള്ള ഡാറ്റ പരിരക്ഷ ആന്‍ഡ്രോയ്‌ഡിലെ ഈ പുതിയ അപ്‌ഡേറ്റ് മെച്ചപ്പെടുത്തും. ഇത് മോഷ്‌ടിച്ച ഫോണ്‍ ഉപയോഗിക്കുന്നത് മോഷ്‍ടാക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കും എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. ഇത് ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഫോണ്‍ വളരെ എളുപ്പം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ അവരെ അനുവദിക്കുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന്‍ഡ്രോയ്‌ഡില്‍ നിരവധി സുരക്ഷാ അപ്‌ഗ്രേഡുകള്‍

സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആന്‍ഡ്രോയ്‌ഡില്‍ നിരവധി അപ്‌ഗ്രേഡുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇവയില്‍ ചിലത് ആൻഡ്രോയിഡ് 16ന് ശേഷമുള്ള പതിപ്പുകള്‍ പ്രവർത്തിക്കുന്ന ഫോണുകളിലും ചിലത് ആൻഡ്രോയ്ഡ് 10ന് ശേഷമുള്ള പതിപ്പുകള്‍ പ്രവർത്തിക്കുന്ന ഫോണുകളിലും ലഭ്യമാകും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഒതന്‍റിക്കേഷനുമായി ബന്ധപ്പെട്ടതാണ്. നിലവില്‍ നിരവധി ശ്രമങ്ങള്‍ക്ക് ശേഷം ഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ പരാജയപ്പെട്ടാല്‍ അത് ലോക്ക് ചെയ്യപ്പെടും. എന്നാല്‍ പുതിയ അപ്‌ഗ്രേഡില്‍ പരാജയപ്പെട്ട ഒതന്‍റിക്കേഷൻ ലോക്കും ഉള്‍പ്പെടുന്നു. അതായത് ഒതന്‍റിക്കേഷൻ പരാജയപ്പെട്ടാല്‍ അതും ലോക്കാകും. ഇത് സെറ്റിംഗ്‍സില്‍ നിന്ന് ഓണാക്കാനും ഓഫാക്കാനും കഴിയും. ഇത് സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തും.

തെറ്റായി ശ്രമിച്ച ഒരു പാസ്‌വേഡ് പോലും പരിഗണിക്കില്ല. ഇത് സുരക്ഷ വർധിപ്പിക്കുകയും യഥാർഥ ഉപയോക്താവിനെ ലോക്ക് ഔട്ട് ചെയ്യുന്നത് തടയുകയും ചെയ്യും. കൂടാതെ, ബാങ്കിംഗ് ആപ്പുകള്‍, ഗൂഗിള്‍ പാസ്‌വേഡ് മാനേജർ, മറ്റ് സുരക്ഷിത ആപ്പുകള്‍ എന്നിവ ഇപ്പോള്‍ ഐഡന്‍റിറ്റി പരിശോധനകള്‍ക്ക് വിധേയമാക്കും. അജ്ഞാതമായ ഒരു സ്ഥലത്ത് നിന്ന് നിങ്ങള്‍ ഒരു സെൻസിറ്റീവ് സെറ്റിംഗ്‍സ് മാറ്റുകയാണെങ്കില്‍ ഫോണ്‍ ബയോമെട്രിക് പരിശോധന ആവശ്യപ്പെടും.

പിൻ അല്ലെങ്കില്‍ പാറ്റേണ്‍ തകർക്കാനുള്ള ശ്രമങ്ങള്‍ തടയുന്നതിനായി ഗൂഗിള്‍ ലോക്കൗട്ട് സമയം വർധിപ്പിച്ചിട്ടുണ്ട്. ഇത് ബ്രൂട്ട്-ഫോഴ്‌സ് ആക്രമണങ്ങള്‍ മിക്കവാറും അസാധ്യമാക്കും. കൂടാതെ, ആൻഡ്രോയ്‌ഡ് 10-ലും അതിനുശേഷമുള്ള പതിപ്പുകളിലും റിമോട്ട് ലോക്ക് സവിശേഷത അപ്‌ഗ്രേഡ് ചെയ്‌തു. ഇപ്പോള്‍, ഉപയോക്താക്കള്‍ക്ക് വെബ് ബ്രൗസർ ഉപയോഗിച്ച്‌ ഏത് ഡിവൈസില്‍ നിന്നും ഫോണ്‍ ലോക്ക് ചെയ്യാൻ കഴിയും. മോഷണത്തിന് ശേഷമുള്ള ഫോണ്‍ വീണ്ടെടുക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് അധിക സുരക്ഷയും സജ്ജമാക്കാൻ കഴിയും.

ഗൂഗിളിന്‍റെ ഈ സവിശേഷതകളില്‍ ഏറ്റവും ശ്രദ്ധേയമായത് എഐ അധിഷ്ഠിത തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് ലോക്ക് ആണ്. ഈ സവിശേഷത ഓണാക്കിയ ശേഷം, ആരെങ്കിലും നിങ്ങളുടെ ഫോണ്‍ തട്ടിയെടുത്ത് ഓടിപ്പോകുകയാണെങ്കില്‍, ഫോണിന്‍റെ സെൻസറുകള്‍ സ്നാച്ച്‌-ആൻഡ്-റണ്‍ ചലനം കണ്ടെത്തുകയും ഉടൻ തന്നെ സ്ക്രീൻ ലോക്ക് ചെയ്യുകയും ചെയ്യും. ഫോണ്‍ മോഷണങ്ങളുടെ വർധനവ് കാരണം ബ്രസീലിലെ പുതിയ ആൻഡ്രോയ്‌ഡ് ഫോണുകളില്‍ ഗൂഗിള്‍ സ്ഥിരമായി തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കും റിമോട്ട് ലോക്കും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഈ ഫീച്ചർ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles