അനുമതിയില്ലാതെ  ശബ്ദവും ചിത്രവും ഉപയോഗിക്കുന്നു : ദുരുപയോഗം തടയണം:  ഹൈക്കോടതിയില്‍ ഹർജി നല്‍കി നടൻ മോഹൻ 

ന്യൂഡല്‍ഹി: അനുമതിയില്ലാതെ തന്റെ ശബ്ദവും ചിത്രവും സംഭാഷണങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി നല്‍കി.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വീഡിയോകള്‍, മോർഫ് ചെയ്ത ചിത്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങള്‍ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് താരം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisements

തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തന്റെ സമ്മതമില്ലാതെ നടത്തുന്ന വാണിജ്യപരമായ നീക്കങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് മോഹൻലാലിന്റെ പ്രധാന ആവശ്യം. വ്യക്തിത്വത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനില്‍ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

Hot Topics

Related Articles