മുഖ്യമന്ത്രിയും മോഹൻലാലും കണ്ടും മിണ്ടിയും ഇരുവർ’; അഭിമുഖ പരിപാടിക്ക് സർക്കാർ ഖജനാവില്‍ നിന്ന് ചിലവ് 11,21,000 രൂപ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടിക്ക് സർക്കാർ ഖജനാവില്‍ നിന്ന് 11,21,000 രൂപ ചെലവായെന്ന രേഖകള്‍ പുറത്തു.തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

Advertisements

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച്‌ രണ്ട് ദിവസമെടുത്താണ് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരുപാടി ചിത്രീകരിച്ചത്. ഇതില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ അഭിമുഖമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനായി സർക്കാർ ഫണ്ടാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകുന്ന രേഖകള്‍ ആണ് ലഭിച്ചിരിക്കുന്നത്. അതെ സമയം ഔദ്യോഗിക സർക്കാർ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഇതൊരു വെറും ‘പി ആർ സ്റ്റണ്ട്’ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

Hot Topics

Related Articles