കുവൈറ്റ്: മൂലവട്ടം സ്വദേശിയെ കുവൈറ്റിലെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലവട്ടം നമ്പൂണിൽക്കരോട്ട് വിജേഷിനെ(42)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ചതാണെന്നാണ് കുവൈറ്റിൽ നിന്നും ലഭിക്കുന്ന വിവരം. കുവൈറ്റിലെ ആശുപത്രിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിജേഷ്. കൺട്രോൾ റൂമിൽ ജോലി ചെയ്യുകയായിരുന്നു വിജേഷ്. ഇവിടെ ജോലി ചെയ്യുന്നതിനിടെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകായയിരുന്നുവെന്നാണ് വിവരം. മൂലവട്ടം കുന്നമ്പള്ളിൽ സ്വദേശിയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഭൗതിക ദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കു എന്നാണ് വിവരം.
Advertisements


