എൻ സി പി (എസ് ) കളമശ്ശേരി ബ്ലോക്ക് സമ്മേളനം നടത്തി

കൊച്ചി : ആസന്നമായ ത്രിതല തിരെഞ്ഞടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി എൻ സി പി എസ് കളമശ്ശേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെരിം മേലാത്ത് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വച്ച് പാർട്ടി സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോന് ആദരവ് നൽകി
ജില്ലാ പ്രസിഡണ്ട് ടി പി അബ്ദുൾ അസിസ്സ്, പി.ഡി ജോൺസൺ , കെ.ജെ സെബാസ്റ്റ്യൻ, ജമാൽ മരയ്ക്കാർ, ഹെൻട്രി സീമേന്തി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles