ചെന്നൈ :മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് പൈലറ്റ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ സംഭവിച്ചതായി ശ്രദ്ധിച്ചത്.76 യാത്രക്കാരെ കൊണ്ടുപോകുകയായിരുന്ന വിമാനം ലാൻഡ് ചെയ്തതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. തുടർന്ന് ബേ 95 വഴി വിമാനത്തെ പാർക്കിങ് ബേയിലേക്ക് മാറ്റി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി.വിൻഡ്ഷീൽഡ് മാറ്റാനുള്ള പ്രവർത്തനങ്ങൾ പിന്നീട് ആരംഭിച്ചു. വിള്ളൽ എങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതേ സമയം, തകരാറിനെ തുടർന്ന് ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള തിരിച്ചുപോകൽ സർവീസ് റദ്ദാക്കി.
Advertisements


