സോഷ്യൽ മീഡിയ വഴി ഭീകര സംഘടനകളുമായ് ബന്ധം;ആസാമില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡൽഹി :ആസാമില്‍ ഭീകരബന്ധമെന്നാരോപിച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദാരംഗ് ജില്ലയിലെ വെസ്റ്റ് കമർപാര ഗ്രാമത്തിൽ നിന്നുള്ള മുൻസർ അലിയെയാണ് അറസ്റ്റ് ചെയ്തത്.അരക്കാൻ റോഹിംഗ്യ സാൽവേഷൻ ആർമിയുമായും തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായും മുൻസർ അലി അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴിയുമായി ബംഗ്ലാദേശ് ഭീകരരുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്.തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന അലി അടുത്തിടെ ഖരുപേട്ടിയയിലേക്ക് തിരിച്ചെത്തിയതായി പൊലീസ് പറഞ്ഞു.

Advertisements

ഖരുപേട്ടിയയിലേക്കും സംസ്ഥാനത്തുടനീളമുള്ള മറ്റു തന്ത്രപ്രധാന പ്രദേശങ്ങളിലേക്കുമായി അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് ഇൻപുട്ട് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസുകാർ സ്ഥിരീകരിച്ചു.

Hot Topics

Related Articles