ജനുവരി 10 കടന്നു;‘ഇന്നിനി കല്ലിടാൻ പറ്റില്ലല്ലോ, അടുത്ത വർഷവും ജനുവരി 10 ഉണ്ടല്ലോ;പുനരധിവാസ വാഗ്ദാനം പാലിക്കാതെ കോൺഗ്രസ്-ടി. സിദ്ദിഖിനെതിരെ പരിഹാസവുമായി എ.എ. റഹീം

ഇടുക്കി:മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ നടത്തിയ മുൻ പ്രഖ്യാപനം പരിഹസിച്ച് സി.പി.ഐ.എം നേതാക്കളായ എ.എ. റഹീം എംപിയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.ജനുവരി 10ന് പുനരധിവാസം സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം നടത്തുമെന്നായിരുന്നു ടി. സിദ്ദിഖ് എംഎൽഎയുടെ മുൻവാഗ്ദാനം. എന്നാൽ പ്രഖ്യാപനം ഉണ്ടാകാതിരുന്നതോടെയാണ് എ.എ. റഹീം എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്.‘രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാൻ സാധ്യതയില്ലല്ലോ? അടുത്ത വർഷവും ജനുവരി 10 ഉണ്ടല്ലോ?’ എന്നായിരുന്നു എ.എ. റഹീമിന്റെ പരിഹാസ കുറിപ്പ്.

Advertisements

സിദ്ദിഖിന്റെ വാഗ്ദാനത്തെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. ‘കോൺഗ്രസ് കലണ്ടറിൽ ഇന്നേതാ തീയതി?’ എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം.ഇക്കഴിഞ്ഞ ഡിസംബർ 30ന് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിയെക്കുറിച്ച് ജനുവരി 10നകം എല്ലാ കാര്യങ്ങളും വിശദീകരിക്കുമെന്ന് ടി. സിദ്ദിഖ് പ്രഖ്യാപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് പദ്ധതിക്ക് തറക്കല്ലിടുമെന്ന് താൻ മുൻപ് പറഞ്ഞത് ഒരു ആഗ്രഹം മാത്രമായിരുന്നുവെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ സിദ്ദിഖ് പറഞ്ഞ ജനുവരി 10 എത്തിയിട്ടും പുനരധിവാസ പദ്ധതിയെക്കുറിച്ച് യാതൊരു പ്രഖ്യാപനവും ഉണ്ടായില്ലെന്നാണ് സി.പി.ഐ.എം ഉന്നയിക്കുന്ന പ്രധാന വിമർശനം. പുനരധിവാസ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ ധാരണയില്ലെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

Hot Topics

Related Articles