മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്.ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പെരിയമ്പലത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് അപകടം. സ്‌കൂട്ടറിന് മുന്നില്‍ വെച്ച പടക്കങ്ങള്‍ മറ്റ് ആളുകള്‍ക്ക് വിതരണം ചെയ്ത് പോവുന്നതിനിടെയാണ് സംഭവം.
സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കങ്ങളിലേക്ക് തെറിച്ചുവീണ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പടക്കങ്ങള്‍ ഒന്നാകെ പൊട്ടിത്തെറിച്ച് ഇര്‍ഷാദ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി നിലനിന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.


