ഗിരിരാജൻ കോഴിക്ക് ഗേൾസിനെ വളയ്ക്കാൻ മാത്രം അല്ല കടുവയെയും വളയ്ക്കാം; കടുവക്കൂട്ടിൽ കയറി മാസ് കാണിച്ച് നടൻ ഷറഫുദ്ദീൻ

ന്യൂസ് ഡെസ്ക്: മലയാളികളുടെ പ്രിയപ്പെട്ട നടനായ ഷറഫുദ്ദീന്റെ രസകരമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കടുവക്കൂട്ടിൽ കയറി കടുവകളോട് ‘താക്കീത്’ നൽകുന്ന രസകരമായ രീതിയിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.“ഇനി മേലാൽ ചാടിപ്പോകരുത്, എനിക്ക് എപ്പോഴും പിടിച്ചു കൊടുക്കാനാവില്ല,” എന്ന മുന്നറിയിപ്പോടെയാണ് ഷറഫുദ്ദീൻ കടുവകളോട് സംസാരിക്കുന്നത്. വീഡിയോയിൽ, കൂട്ടിനുള്ളിലെ കടുവകളെ സുരക്ഷിതമായി കെട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം അവരുടെ അടുത്തേക്ക് പോകുന്നത്.

Advertisements

ഒരു കടുവയുടെ ദേഹത്ത് സ്‌നേഹത്തോടെ തട്ടിക്കൊണ്ട് “ടാ ചെറുക്കാ…” എന്ന് തുടങ്ങുന്ന ഷറഫുദ്ദീന്റെ സംഭാഷണം പ്രേക്ഷകരെ ചിരിപ്പിക്കുന്നു. രണ്ടാമത്തെ കടുവയോടും താരം അതേ രീതിയിൽ ‘താക്കീത്’ നൽകുകയും, ഒടുവിൽ രണ്ട് കടുവകളെയും തലോടിക്കൊണ്ട് “നന്നായിട്ടിരിക്ക്” എന്ന് പറഞ്ഞ് കൂട് വിടുകയും ചെയ്യുന്നു.ഷറഫുദ്ദീൻ തന്നെയാണ് വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. വീഡിയോയ്ക്കു കീഴിൽ ആരാധകർ രസകരമായ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. “അതൊന്ന് ഗർജിച്ചാൽ ഇനി കാണാം ഓട്ടം,” എന്നതാണ് ഒരാളുടെ തമാശരൂപത്തിലുള്ള പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പ്രേമം’ സിനിമയിലെ ഷറഫുദ്ദീന്റെ പ്രസിദ്ധമായ ഡയലോഗുകളും നിരവധി ആരാധകർ കമന്റായി പങ്കുവെച്ചിട്ടുണ്ട്.അതേസമയം, ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ മികച്ച പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്.

Hot Topics

Related Articles