പമ്പ:ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നാളെ നടക്കും. ഉച്ചയോടെയാകും പരിശോധന ആരംഭിക്കുക. പരിശോധനയുടെ ഭാഗമായി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തും.പരിശോധനയ്‌ക്ക് ഭാഗമായി ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പടി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. കൂടാതെ 1998-ൽ സ്വർണം പൊതിഞ്ഞതായി സംശയിക്കുന്ന ഉരുപ്പടികളും പരിശോധനയ്ക്ക് വിധേയമാക്കും.
Advertisements
ദ്വാരപാലക പാളികൾ ഇളക്കി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. സ്വർണക്കൊള്ള കേസിന്റെ പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താൻ പരിശോധന നിർണായകമാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.


