കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴി ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.കൂനമ്മാവില്‍ ആഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി പരിക്കേറ്റ അരൂർ സ്വദേശി സുദർശൻ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.കഴിഞ്ഞ മാസം 22 നാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപത്ത് വഴിയരികില്‍ സുദർശൻ എന്ന 44 കാരനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.ജനനേന്ദ്രിയത്തിന് ചതവ് സംഭവിക്കുകയും ശരീരത്തില്‍ കുത്തേറ്റ പാടും ഉണ്ടായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
പത്ത് കൊല്ലം മുൻപ് ആലപ്പുഴ തുറവൂരില്‍ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സുദർശനൻ . അതിന്റെ പ്രതികാരം നടപ്പാക്കിയതാണോ എന്ന സംശയം കേസിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു.താലൂക്ക് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് യഥാർത്ഥ പ്രതികളിലേക്കുള്ള വഴി തുറന്നത് . കഴിഞ്ഞ 18ന് എറണാകുളത്ത് വഴിയാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സുദർശനനെ കൊച്ചി സെൻട്രല്‍ പൊലീസ് പിടികൂടി കൂനമ്മാവിലെ ഇവാഞ്ചലോ അഗതി മന്ദിരത്തില്‍ എത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവിടെയും മാനസിക അസ്വാസ്ഥ്യം കാണിച്ച സുദർശനെ അതിക്രൂരമായി ഇവർ മർദ്ദിച്ചു.സ്ഥിതി ഗുരുതരമാകും എന്ന് കണ്ട് 22 ന് അവരുടെ വാഹനത്തില്‍ കൊടുങ്ങല്ലൂർ കൊണ്ടുവന്ന ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഈ വാഹനം പെട്ടതോടെയാണ് അഗതിമന്ദിരം തേടി പോലീസ് എത്തിയത് . അഗതിമന്ദിരം നടത്തിപ്പുകാരൻ ബ്രദർ ഫ്രാൻസിസ് എന്ന 65 കാരനും വളർത്തു മകൻ ആരോമലും ഡ്രൈവർ നിതിനും ആണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുദർശനൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

