ന്യൂഡൽഹി :വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി. നിലവിലെ ബിഎൽഒമാരുടെ അനാവശ്യ ജോലിഭാരം ഒഴിവാക്കാൻ ആവശ്യമായ പക്ഷം കൂടുതൽ ഉദ്യോഗസ്ഥരെ ബിഎൽഒ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ബിഎൽഒ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ അപേക്ഷിക്കുന്ന പക്ഷം, ഓരോ അപേക്ഷയും പ്രത്യേകം കേസുകളായി പരിശോധിക്കണമെന്നും കോടതി അറിയിച്ചു.
മതിയായ കാരണങ്ങളുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥനെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കണം. ഈ പ്രക്രിയയിൽ അനീതിയോ അനൗചിത്യങ്ങളോ സംഭവിക്കുന്നുവെങ്കിൽ, ബന്ധപ്പെട്ട വ്യക്തികൾക്ക് കോടതിയെ സമീപിക്കാനുള്ള അവകാശവും ബെഞ്ച് വ്യക്തമാക്കി. ഇ


