നാളുകളായുള്ള ആവശ്യം പൂര്‍ത്തിയായി;ട്രെയിൻ യാത്രക്കാർക്ക് ലോവർ ബര്‍ത്ത് മുൻഗണന നടപ്പാക്കി തുടങ്ങി റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഒടുവില്‍ പരിഹാരമാകുന്നു. വൃദ്ധർക്കും മുതിർന്ന സ്ത്രീകള്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണ് റെയില്‍വേ നടപ്പാക്കുന്നത്.ടിക്കറ്റ് എടുക്കുമ്പോൾ നല്‍കിയില്ലെങ്കിലും വൃദ്ധർ‌ക്കും സ്ത്രീകള്‍ക്കും ലോവർ ബർത്തിന് മുൻഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇവരെക്കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് ട്രെയിനില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയർ സൗകര്യം ഒരുക്കും.

Advertisements

ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാർലമെന്റില്‍ പറഞ്ഞുനേരത്തെ തന്നെ ലോവർ ബെർത്ത് വയോധികർ‌ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കി തുടങ്ങിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നല്‍കിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകള്‍ക്കും വയോധികർക്കും ലോവർ ബെർത്ത് നല്‍കും. സ്ലീപ്പർ ക്ലാസുകളില്‍ ഏഴുവരെ ബർത്തുകളും തേഡ് എസിയില്‍ അഞ്ചുവരെ ബർത്തുകളും സെക്കൻഡ് എസിയില്‍ നാല് ബർത്തുകളും നിർബന്ധമായും നല്‍കാനാണ് നിർദേശം നല്‍കിയത്.

Hot Topics

Related Articles