കരൂർ ദുരന്തം: സിബിഐ അന്വേഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ

തിരുവനന്തപുരം: കരൂരില്‍ നടൻ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തില്‍ സിബിഐഅന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ.ഇടക്കാല ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സർക്കാരിന്റെ വാദം.സംസ്ഥാന സർക്കാരിന് പ്രതികരണം അറിയിക്കാൻ അവസരം നല്‍കിയില്ല.ഫലപ്രദമായി നടന്ന പോലീസ് അന്വേഷണം നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായെന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisements

വിജയ് നയിക്കുന്ന ടിവികെ പാർട്ടിയുടെയും സംഘാടകരുടെയും അശ്രദ്ധയും ഏകോപനമില്ലായ്മയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.

Hot Topics

Related Articles