തൃശ്ശൂർ:രാജ്യത്തിലെ ആദ്യ ഡിസൈൻ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കായും കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കായും ഇതിന് പ്രത്യേകതയുണ്ട്.കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നുള്ള 40 കോടിയും ഉൾപ്പെടെ മൊത്തം 337 കോടി രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത്.
ഇത്കൂടാതെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.336 ഏക്കർ വിസ്തൃതിയിലുള്ള പാർക്കിൽ 80 ഇനങ്ങളിലായി 534 ജീവികൾക്ക് പാർപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങൾ സ്വതന്ത്രമായി ചലിക്കാവുന്ന 23 പ്രത്യേക ആവാസ മേഖലകളും പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ തൃശ്ശൂർ മൃഗശാലയിലെ 439 ജീവികളെ പുത്തൂരിലേക്ക് മാറ്റും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ അന്തേവാസിയായി എത്തിയിരിക്കുന്നത് നെയ്യാറിൽ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്.സന്ദർശകർക്കായി മൃഗങ്ങളെ നേരിട്ട് അനുഭവിക്കാനും ഓമനിക്കാനും കഴിയുന്ന പെറ്റ് സൂ, കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വെർച്വൽ സൂവും ഒരുക്കിയിട്ടുണ്ട്.പുത്തൂർ സുവോളജിക്കൽ പാർക്ക് ആരംഭത്തോടെ തൃശൂർ ടൂറിസം രംഗത്ത് ഒരു പുതിയ അധ്യായം ആരംഭിക്കാനാണ് പ്രതീക്ഷ.


