വാഹനം പിടിച്ചതിൽ പ്രകോപനം;പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവിന്റെ ഭീഷണി;സംഭവം കൊല്ലം ഇരവിപുരത്ത്

കൊല്ലം:കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവും സംഘവും എസ്‌ഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗവും കൊല്ലം കോർപറേഷൻ പള്ളിമുക്ക് ഡിവിഷൻ മുൻ കൗൺസിലറുമായ സജീവും സംഘവുമാണ് സ്റ്റേഷനിൽ അതിക്രമം നടത്തിയതെന്ന് പൊലീസ്.സജീവിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശനിയാഴ്ചയാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം.

Advertisements

എസ്‌ഐയുടെ മുറിയിൽ കയറിയ പ്രതികൾ ‘അവിലും മലരും പഴവും’ മേശയിൽ വെച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
എസ്‌ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോള്‍ സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞു. തുടർന്ന് ഏറെ നേരം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികൾ മടങ്ങിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


ഇതിനിടെ, കൊല്ലം പള്ളിത്തോട്ടത്ത് പൊലീസിനെ മർദിച്ച സംഭവത്തിന് പിന്നിൽ ലഹരിപരിശോധന നടത്തിയതിലെ വൈരാഗ്യമാണെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ടാണ് പരസ്യ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം ആക്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles