എഐഡിഎസ്ഒ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് ചിത്രകഥാപുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ പ്രചോദന സംസ്ഥാന കൺവീനറും ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് മാനേജരുമായ ശ്രീമതി മിനി കെ ഫിലിപ്പ് പ്രകാശനം ചെയ്തു.പുതുതലമുറയിൽ ജീവിത മാതൃകകൾ പരിചയപ്പെടുത്താനും വായനയെ പ്രോത്സാഹിപ്പിക്കാനുമുള്ള ഉദ്യമം അഭിനന്ദനാർഹമാണ് എന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മിനി കെ ഫിലിപ്പ് പറഞ്ഞു.

Advertisements

സമൂഹത്തിനായി ജീവൻ സമർപ്പിക്കാൻ തയ്യാറായ ഭഗത് സിംഗിനെ വിദ്യാർഥികൾക്കിടയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.സംസ്ഥാന സെകട്ടറി ആർ അപർണ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് എസ് അലീന, അകിൽ മുരളി, എഐഡിഎസ്ഒ ആർട്ടിസ്റ്റ് ടീം കൺവീനർമാരായ അജിത് ആർ, ആമി എസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles